യുക്രെയിനിൽ മിസൈൽ ആക്രമണത്തിൽ 5 മരണം

Saturday 25 March 2023 2:06 AM IST

കീവ്: കിഴക്കൻ യുക്രെയിനിലെ ഒരു നഗരത്തിൽ വെളളിയാഴ്ച സഹായകേന്ദ്രത്തിനു നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ സ്ത്രീകളാണ്. കോസ്റ്റ്യാന്റിനിവ്‌കാ ടൗണിൽ രാത്രി നടത്തിയ ആക്രമണത്തിൽ ഒറ്റനില കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന സഹായകേന്ദ്രത്തിന് മേൽ മിസൈൽ പതിക്കുകയായിരുന്നു. വ്യവസായ കേന്ദ്രമായ ഡോണെറ്റ്സ്ക് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യയുടെ നീക്കം. തിരിച്ചടിക്കാനുള്ള യുക്രെയിൻ സേനയുടെ നീക്കം ഫലം കണ്ടില്ല. ആയുധങ്ങളുടെ കുറവ് യുദ്ധം നീണ്ടു പോകാനിടയാക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമീർ സെലൻസ്കി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യുക്രെയിനിലെ നഗരങ്ങളായ ലിമാൻ, അവ്ഡിവ്ക, മരിനിക, ഷക്തർസ്കെ എന്നീ നഗരങ്ങൾ ലക്ഷ്യമാക്കി റഷ്യൻ സേന തൊടുത്ത മിസൈലുകൾ ലക്ഷ്യം കണ്ടില്ല. ബഖ്മത്ത് നഗരമാണ് അവരുടെ മുഖ്യലക്ഷ്യം. ബഖ്മത്ത് ലക്ഷ്യമാക്കി മിസൈൽ ആക്രമണം തുടരുകയാണെന്ന് യുക്രെയിൻ ജനറൽ സ്റ്റാഫ് പറഞ്ഞു.