അഭയാർത്ഥികളെ തടയാൻ കാനഡ-യു.എസ് കരാർ
Saturday 25 March 2023 2:07 AM IST
ന്യൂയോർക്ക്: യു.എസ്-കാനഡ അതിർത്തിയിൽ അനധികൃത വഴികളിലൂടെ അനുവാദമില്ലാതെ കുടിയേറുന്നത് തടയാൻ കരാറായി. റോക്സാം റോഡുവഴിയാണ് ഏറിയ പങ്കും കുടിയേറ്റം നടത്തുന്നത്. 2004ലെ അഭയം നൽകൽ കരാർ അനുസരിച്ച് ഇപ്രകാരം അതിർത്തി കടന്നെന്നത്തുവർക്ക് അഭയം നൽകേണ്ടതുണ്ട്. അവരെ തിരികെ വിടാൻ കഴിയില്ല. ഇൗ പഴുതുപയോഗിച്ചാണ് കുടിയേറ്റം നടക്കുന്നത്. പുതിയ കരാറനുസരിച്ച് 9000 കിലോ മീറ്ററിലും പുതിയ നിയമം വെള്ളിയാഴ്ച അർദ്ധരാത്രിയോടെ പ്രാബല്യത്തിലായി.
ബൈഡൻ കാനഡയിലെത്തി പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയുമായി സാമ്പത്തിക, വ്യാപാര വിഷയങ്ങളും ചർച്ച ചെയ്യുന്നതിനിടെയാണ് പുതിയ കരാർ നടപ്പാക്കാൻ താത്പര്യം പ്രകടിപ്പിച്ചത്. പാർലമെന്റിനെ അഭിസംബോധന ചെയ്ത ശേഷം ഇരുവരും സംയുക്ത പത്രസമ്മേളനം നടത്തും.