ബോംബെ ജയശ്രീ ഇംഗ്ളണ്ടിൽ ആശുപത്രിയിൽ

Saturday 25 March 2023 4:00 AM IST

ചെന്നൈ: പ്രശസ്ത സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രീയെ മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന് ഇംഗ്ളണ്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഗീത പരിപാടിക്കായി എത്തിയ അവരെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് ലിവർപൂളിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കീ ഹോൾ ശസ്ത്രക്രിയ നടത്തി. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞെന്നും ആരോഗ്യാവസ്ഥയിൽ പുരോഗതിയുണ്ടെന്നും അധികൃതർ അറിയിച്ചു. കുറച്ചു ദിവസം വിശ്രമം ആവശ്യമാണെന്ന് കുടുംബം പറഞ്ഞു. ഇന്നലെ വൈകിട്ട് ലിവർപൂളിലായിരുന്നു ജയശ്രീയുടെ പരിപാടി നിശ്ചയിച്ചിരുന്നത്.