ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും ഈയൊരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു; വീഡിയോ പുറത്തുവിട്ട് വിനായകൻ
Saturday 25 March 2023 9:57 AM IST
ഭാര്യയുമായി നിയമപരമായി വേർപിരിഞ്ഞ വിവരം ആരാധകരെ അറിയിച്ച് നടൻ വിനായകൻ. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത മുപ്പത്തിയൊന്ന് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് നടൻ ഡിവോഴ്സ് വാർത്ത പുറത്തുവിട്ടത്.
'ഞാൻ മലയാളം സിനിമാ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈയൊരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി.'- എന്നാണ് വിനായകൻ വീഡിയോയിൽ പറയുന്നത്.
കമ്മട്ടിപ്പാടം, ആട്, ഛോട്ടാ മുംബൈ,ട്രാൻസ്, ഇയോബിന്റെ പുസ്‌തകം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് വിനായകൻ പ്രേക്ഷകർക്ക് സുപരിചിതനായത്. രജനീകാന്തിന്റെ 'ജയിലർ' ആണ് താരത്തിന്റെ പുതിയ ചിത്രം.