ഭർതൃമതിയായ പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി മർദിച്ചു, ആക്രമിച്ചത് പാതിരാത്രി അതിക്രമിച്ചുകയറിയ പ്രദേശവാസികൾ; ഇരുപതംഗ സംഘമാണ് പിന്നിലെന്ന് യുവതി
Saturday 25 March 2023 11:05 AM IST
വടകര: പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ പ്രദേശവാസികൾ ക്രൂരമായി മർദിച്ചു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി വിശാഖിനാണ് പരിക്കേറ്റത്. തലയോട്ടിക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. നാദാപുരം പാറക്കടവ് റോഡിലെ വീട്ടിലാണ് യുവാവ് എത്തിയത്. ഭർതൃമതിയായ യുവതിയും മാതാവും മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പ്രദേശവാസികൾ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു.
യുവാവ് ഈ വീട്ടിലുണ്ടെന്ന് അറിയാവുന്ന ആരോ ഫോൺ ചെയ്ത് അറിയിച്ചതോടെയാണ് പ്രദേശവാസികൾ സംഘടിച്ചെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുമ്പ് ദണ്ഡ് അടക്കമുള്ള ആയുധങ്ങളുമായാണ് പ്രതികളെത്തിയത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുപതംഗ സംഘമാണ് അതിക്രമം നടത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.