ക്ഷേമനിധി അംഗത്വം പുനസ്ഥാപിക്കൽ.
Sunday 26 March 2023 12:21 AM IST
കോട്ടയം . കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം പുനസ്ഥാപിക്കാനുള്ള തീയതി നീട്ടി. 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്കാണ് അംശാദായ കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാൻ അവസരമുള്ളത്. കുടിശിക വരുത്തിയ അംഗങ്ങൾക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശിക പുനസ്ഥാപിക്കാം. 60 വയസ് കഴിഞ്ഞവർക്ക് അവസരം ഉണ്ടായിരിക്കുന്നതല്ല. കുടിശിക നിവാരണം നടത്തി അംഗത്വം പുനസ്ഥാപിക്കുന്ന അംഗങ്ങൾക്ക് കുടിശിക കാലഘട്ടത്തിലെ ക്ഷേമ ആനുകൂല്യങ്ങൾക്ക് അർഹതയില്ല. ക്ഷേമനിധി പാസ്സ് ബുക്ക് നഷ്ടപ്പെട്ടവർക്ക് ഓഫീസുമായി ബന്ധപ്പെട്ട് കുടിശിക അടയ്ക്കാം. ഫോൺ . 04 81 25 85 60 4.