പാറമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്‌സ്.

Sunday 26 March 2023 12:28 AM IST

കോട്ടയം . വന സംരക്ഷണത്തിന് വന്യജീവികളെയും വനത്തെയും മനുഷ്യരെയും സമന്വയിപ്പിച്ചുള്ള ജനകീയ വികസന സമന്വയ മാതൃക നടപ്പാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പാറമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്‌സ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വനമിത്ര പുരസ്കാരത്തിന് അർഹനായ ജോജോ ജോർജ്ജ് ആട്ടേലിന് 25000 രൂപയും ഫലകവും മന്ത്രി കൈമാറി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ബെന്നിച്ചൻ തോമസ് ആമുഖ പ്രഭാഷണം നടത്തി. ഡി ജയപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വനം വികസന കോർപറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ്, മുഖ്യ വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ് തുടങ്ങിയവർ പങ്കെടുത്തു.