പരിശീലനം സമാപിച്ചു.
Sunday 26 March 2023 12:32 AM IST
കോട്ടയം . കാർഷിക യന്ത്രങ്ങളുടെ പ്രവർത്തനത്തിലും അറ്റകുറ്റപ്പണിയിലും പ്രവൃത്തിപരിചയ പരിശീലനം പനച്ചിക്കാട് മാതൃക കാർഷിക സേവന കേന്ദ്രത്തിൽ നടന്നു. ആത്മ ജില്ലാ പ്രോജക്ട് ഡയറക്ടർ എൽസി അഗസ്റ്റിൻ സമാപന ഉദ്ഘാടനം നടത്തി. പ്രോജക്ട് എൻജിനീയർ ജെസ്‌ന ഡിസിൽവ റിപ്പോർട്ട് അവതരിപ്പിച്ചു. പനച്ചിക്കാട് കൃഷി അസിസ്റ്റന്റ് തമ്പി, അതുല്യ എന്നിവർ പങ്കെടുത്തു. കാർഷിക യന്ത്രവത്കരണ മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ യു ജയ്‌കുമാരന്റെ നേതൃത്വത്തിൽ ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത 20 പേർക്കാണ് പരിശീലനം നൽകിയത്. പരിശീലനാർത്ഥികളെ ജില്ലയിലെ മുഖ്യപരിശീലകർ എന്ന തലത്തിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.