കർഷക കോൺഗ്രസ് പ്രതിഷേധ ധർണ .
Sunday 26 March 2023 12:59 AM IST
കോട്ടയം . ജനശക്തി കർഷക കോൺഗ്രസ് പ്രതിഷേധ ധർണ 29 ന് രാവിലെ 11 ന് കോട്ടയം കളക്ടറേറ്റിന് മുമ്പിൽ നടത്തും. നാഷണൽ ജനശക്തി കോൺഗ്രസ് ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനല്ലൂർ ഉദ്ഘാടനം ചെയ്യും. കർഷകവായ്പയ്ക്കെതിരെയുള്ള സർഫാസി നിയമം എടുത്തു കളയുക, കാർഷിക വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുക, കാട്ടുമൃഗങ്ങളിൽ നിന്നും കൃഷിക്കും കർഷകർക്കും പരിരക്ഷ കൊടുക്കുക, പ്രകൃതി ക്ഷോഭത്തിൽ കൃഷി നശിച്ച കർഷകർക്ക് മാന്യമായ നഷ്ടപരിഹാരം കൊടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.