സുരരൈ പോട്ര് ഹിന്ദി സെപ്തം. 1ന്

Sunday 26 March 2023 2:13 AM IST

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത സുരരൈ പോട്രിന്റെ ഹിന്ദി റീമേക്ക് സെപ്തംബർ ഒന്നിന് റിലീസ് ചെയ്യും. അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. സുധ കൊങ്കര തന്നെയാണ് ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിൽ സൂര്യ എത്തുന്നു. അപർണ ബാലമുരളി അവതരിപ്പിച്ച ബാെമ്മിയായി രാധിക മധൻ എത്തുന്നു. അരുണ ഭാട്ടിയ, ജ്യോതിക, സൂര്യ, വിക്രം മൽഹോത്ര എന്നിവർ ചേർന്നാണ് നിർമ്മാണം. ചുരുങ്ങിയ ചെലവിൽ സാധാരണക്കാർക്കുകൂടി യാത്ര ചെയ്യാൻ കഴിയുന്ന എയർ ഡെക്കാൻ സ്ഥാപിച്ച ക്യാപ്ടൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു സുരരൈ പോട്ര്. സൂര്യയ്ക്കും അപർണ ബാലമുരളിക്കും ദേശീയ പുരസ്കാരം നേടി കൊടുത്ത ചിത്രം കൂടിയായിരുന്നു.