9 കോടിക്ക് പൊന്നിയിൻ സെൽവൻ കേരള വിതരണം ഗോകുലത്തിന്
മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ കേരളത്തിലെ വിതരണം ഗോകുലം മൂവീസിന്. ആദ്യ ഭാഗത്തിന്റെ വിതരണ അവകാശം 5 കോടിക്കാണ് ഗോകുലം വാങ്ങിയത്. രണ്ടാം ഭാഗത്തിന്റെ വിതരണ അവകാശം 9 കോടിക്ക് സ്വന്തമാക്കിയെന്നാണ് വിവരം. ചിത്രം ഏപ്രിൽ 28 ന് ലോകമെമ്പാടും റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായി പി. എസ് - 2 വിന്റെ ട്രെയിലർ പുറത്തിറക്കുമെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ അറിയിച്ചു. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷ കൃഷ്ണ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആന്റണി, റിയാസ് ഖാൻ , ലാൽ, അശ്വിൻ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എ. ആർ. റഹ്മാൻ സംഗീതം പകർന്നിരിക്കുന്നു. ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും ചേർന്ന് നിർമ്മിച്ച ചിത്രം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി റിലീസ് ചെയ്യും. പി. ആർ. ഒ : സി.കെ.അജയ് കുമാർ.