അദ്ധ്യാപന പരിശീലനം.

Sunday 26 March 2023 12:24 AM IST

കോട്ടയം . ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിൽ (എൻ സി ഡി സി) നടത്തുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അദ്ധ്യാപന പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ, ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ എന്നീ കോഴ്സുകളിൽ പത്താം ക്ലാസ് മുതൽ ഡി​ഗ്രി വരെ യോ​ഗ്യതയുള്ളവർക്ക് ചേരാം. പ്രായപരിധിയില്ല. വിവരങ്ങൾക്ക് . 81 38 0 0 03 85.