കോൺഗ്രസ് പ്രവർത്തകന്റെ മുഖത്തടിച്ച് സിദ്ധരാമയ്യ, ഇങ്ങനെ ചെയ്യുന്നവർക്ക് എങ്ങനെ കർണാടകയെ രക്ഷിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Saturday 25 March 2023 6:49 PM IST

ബംഗളുരു : വീട്ടിൽ തന്നെക്കാണാൻ തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകരിലൊരാളുടെ മുഖത്തടിച്ച് മുതിർന്ന നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. തിരഞ്ഞെടുപ്പിൽ ഏത് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നതെന്ന പ്രവർത്തകന്റെ ചോദ്യമാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചതെന്ന് മാദ്ധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്യുന്നു.

അതേസമയം സിദ്ധരാമയ്യയുടെ നടപടിയെ വിമ‍ർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നു. സ്വന്തം പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്നവർക്ക് എങ്ങനെയാണ് കർണാടകയെ രക്ഷിക്കാനാകുന്നതെന്ന് മോദി ചോദിച്ചു. സംഭവത്തിൽ കോൺഗ്രസോ സിദ്ധരാമയ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.