തൊഴിലുറപ്പ് കൂലി 333 രൂപയാക്കി, കൂട്ടിയത് 22 രൂപ
Sunday 26 March 2023 4:05 AM IST
തിരുവനന്തപുരം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിലെ തൊഴിലാളികളുടെ കൂലി 22 രൂപ വർദ്ധിപ്പിച്ച് 333 രൂപയാക്കി . ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഏപ്രിൽ ഒന്ന് മുതൽ പുതിയ കൂലി പ്രാബല്യത്തിൽ വരും. നിലവിൽ 311 രൂപയായിരുന്നു.
കാര്യക്ഷമമായി പദ്ധതി നടപ്പാക്കുന്നത് പരിഗണിച്ച് ഏറ്റവും ഉയർന്ന കൂലി അനുവദിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഏറ്റവും ഉയർന്ന കൂലി ഹരിയാനയിലാണ്, 357 രൂപ. 354 രൂപ കൂലിയുള്ള സിക്കിമാണ് തൊട്ടുപിന്നിൽ. കേരളം മൂന്നാം സ്ഥാനത്തും.