നഗ്നതാ പ്രദർശനം, വിമുക്തഭടൻ അറസ്റ്റിൽ; പതിവെന്ന് പൊലീസ്

Sunday 26 March 2023 12:10 AM IST

ശ്രീകാര്യം: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ പോക്സോ കേസിൽ അറസ്റ്റിൽ. പൗഡിക്കോണം സ്വദേശി മധു(53) ആണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ വീടിന് സമീപത്തെ ഓട്ടിസം ബാധിതയായ പതിന്നാലുകാരിക്ക് നേരെയാണ് ലൈംഗിക ചേഷ്ടകളും നഗ്നതാപ്രദർശനവും നടത്തിയത്. ഇത് പതിവായതോടെ കുട്ടിയുടെ മാതാവ് ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ സ്ഥിരമായി നഗ്നതാ പ്രദർശനം നടത്താറുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.