റംസാൻ റിലീഫ് ജില്ലാ തല ഉദ്ഘാടനം
Sunday 26 March 2023 1:44 AM IST
കല്ലമ്പലം: തോട്ടം തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കല്ലമ്പലത്ത് നടന്ന ചടങ്ങിൽ എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജി.മാഹീൻ അബുബക്കർ നിർവഹിച്ചു.ഫെഡറേഷൻ ജില്ല പ്രസിഡന്റ് ജവാദ് കല്ലമ്പലം അദ്ധ്യക്ഷത വഹിച്ചു.എസ്.ടി.യു ജില്ലാ പ്രസിഡന്റ് മംഗലപുരം ഷാജി,തോട്ടം തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ട്രഷറർ വഞ്ചുവം ഷറഫ്,മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ വാഹിദ്, കപ്പാൻവിള സൈനുലാബ്ദീൻ എന്നിവർ സംസാരിച്ചു.