സ്പീഡ് ബോട്ട് ഇടിച്ച് യാത്രാബോട്ട് തകർന്നു
Sunday 26 March 2023 1:15 AM IST
ആലപ്പുഴ: അമിത വേഗതയിൽ സഞ്ചരിച്ച സ്വകാര്യ സ്പീഡ് ബോട്ട് ഇടിച്ച് ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് തകർന്നു. വെള്ളിയാഴ്ച വൈകിട്ട് 7.15ന് കാവാലം കൃഷ്ണപുരത്തേക്ക് ആലപ്പുഴയിൽ നിന്ന് പോയ എ 64-ാം നമ്പർ ബോട്ട് നെഹ്രു ജെട്ടിയിൽ യാത്രക്കാരെ ഇറക്കാനായി അടുപ്പിച്ചപ്പോൾ അമിതവേഗതയിലെത്തിയ സ്പീഡ് ബോട്ട് ഇടിക്കുകയായിരുന്നു. യാത്രാബോട്ടിന്റെ മുൻഭാഗത്തെ പലകകൾ തകർന്നു. ജെട്ടിയോട് ചേർന്ന് കിടന്നതിനാൽ ദുരന്തം ഒഴിവായി. ജലഗതാഗത വകുപ്പ് അധികൃതർ പൊലീസിൽ പരാതി നൽകി.