ജില്ലാതല ലൈബ്രറി സെമിനാർ ഇന്ന്
Sunday 26 March 2023 1:19 AM IST
ആലപ്പുഴ: ജില്ല ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല ലൈബ്രറി സെമിനാർ ഇന്ന് രാവിലെ 10 മുതൽ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ അദ്ധ്യക്ഷത വഹിക്കും.പൗരത്വം, ദേശീയത എന്ന വിഷയത്തിൽ ഡോ.സി. ഉണ്ണികൃഷ്ണൻ സെമിനാർ അവതരിപ്പിക്കും. വായനാമത്സര വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജി.കൃഷ്ണകുമാർ വിതരണം ചെയ്യും. ജില്ല സെക്രട്ടറി ടി. തിലകരാജ്, സി.ബി.ചന്ദ്രബാബു എന്നിവർ പ്രസംഗിക്കും.