നേരായ വഴികളിലൂടെ സമൂഹത്തെ നയിക്കാനാകണം: മന്ത്രി

Sunday 26 March 2023 1:33 AM IST

തൃശൂർ: സമൂഹത്തെ നേരായ വഴിയിലൂടെ നയിക്കാൻ മാദ്ധ്യമപ്രവർത്തകർക്ക് കഴിയണമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. പ്രസ് ക്ലബിൽ വിരമിച്ച മാദ്ധ്യമ പ്രവർത്തകർക്ക് യാത്രഅയപ്പും അമല ആശുപത്രിക്ക് നൽകിയ ആദരച്ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തെറ്റായ വഴികളിലൂടെ വേഗം സമൂഹം സഞ്ചരിക്കും. എന്നാൽ അവരെ ശരിയായ മാർഗത്തിലൂടെ നയിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള ജോലിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രസ് ക്ലബ് പ്രസിഡന്റ് ഒ.രാധിക അദ്ധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത, സീനിയർ ജേർണലിസ്റ്റ് എൻ.ശ്രീകുമാർ എന്നിവർ ആശംസയർപ്പിച്ചു. മാധ്യമ പ്രവർത്തകരുടെ ആരോഗ്യ സംരക്ഷണത്തിന് ഒപ്പം നിൽക്കുന്ന അമല മെഡിക്കൽ കോളജ് ആശുപത്രി ഡയറക്ടർ ഫാ.ജൂലിയസ് അറയ്ക്കൽ, വിരമിച്ച മാദ്ധ്യമ പ്രവർത്തകരായ ജോൺസൻ വി.ചിറയത്ത് (മാധ്യമം), കൃഷ്ണകുമാർ പൊതുവാൾ (ദേശാഭിമാനി), പി.എ.കുരിയാക്കോസ് (മനോരമ) എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് അരുൺ എഴുത്തച്ഛൻ, സെക്രട്ടറി പോൾ മാത്യു, ട്രഷറർ കെ.ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.