ആലപ്പുഴ : രാഹുൽ ഗാന്ധിയെ തിടുക്കത്തിൽ അയോഗ്യനാക്കിയ ലോക്സഭാസെക്രട്ടറിയേറ്റ് നടപടിക്കെതിരേ ആർ.എസ്.പി ആലപ്പുഴ ടൗണിൽ നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി ആർ.ഉണ്ണിക്കൃഷ്ണൻ പ്രതിഷേധം ഉദ്‌ഘാടനം ചെയ്തു. ആർ.എസ്.പി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കൃഷ്ണചന്ദ്രൻ, പി.രാമചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ.ചന്ദ്രൻ, പി.മോഹനൻ, പി.എ.അൻസർ, പി.കെ.ഗണേഷ്ബാബു, എസ്.സന്തോഷ്‌കുമാർ, എ.ആർ.ജോയി, പി.വി.സന്തോഷ്, ടോമിച്ചൻ ആന്റണി, അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഷാമോൻ സിദ്ധിഖ്, കെ ബി ജോസഫ് എന്നിവർ നേതൃത്വം നൽകി.