ഭഗത് സിംഗ് അനുസ്മരണം
Sunday 26 March 2023 1:36 AM IST
ആലപ്പുഴ : ആൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ചെങ്ങന്നൂരർ ഐ.ടി.ഐ ജംഗ്ഷനിൽ നടന്ന ഭഗത് സിംഗ് അനുസ്മരണം സംസ്ഥാന കമ്മിറ്റി അംഗം ജതിൻ രാജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം അലൻ റോയ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.പി.വിദ്യ മുഖ്യപ്രസംഗം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ അലീന റോയ്, അഭിരാമി സ്വാമിനാഥൻ, പ്രത്യുഷ് എസ്, അനുരാധ ജി, അഭിജിത്ത് ജി എന്നിവർ സംസാരിച്ചു.