വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം 26, 27, 28 തിയതികളിൽ

Sunday 26 March 2023 1:50 AM IST

തൃശൂർ: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ 11ാമത് ജില്ലാസമ്മേളനം 26, 27, 28 തിയതികളിൽ നടക്കും. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക 26ന് വൈകിട്ട് 3ന്, കണ്ടശ്ശാംകടവിൽ നിന്നും മുരളി പെരുനെല്ലി എം.എൽ.എ, സമിതി ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ.തലക്കോട്ടൂരിന് കൈമാറും. പതാക ജാഥ വിവിധ യൂണിറ്റുകളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 5.30ന് തെക്കേ ഗോപുരനടയിൽ എത്തിച്ചേരും. സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി പതാക ഉയർത്തും. 27ന് രാവിലെ 10.30ന് റീജിയണൽ തിയേറ്ററിൽ ജില്ലാ പ്രസിഡന്റ് ബാബു ആന്റണി പ്രതിനിധി സമ്മേളന നഗരിയിൽ പതാക ഉയർത്തും. സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി.മമ്മദ്‌കോയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 28ന് സി.എം.എസ് സ്‌കൂളിന് മുമ്പിൽ നിന്ന് വൈകിട്ട് 3.30ന് പ്രകടനം ആരംഭിച്ച് തെക്കേഗോപുരനടയിൽ സമാപിക്കും. സമാപനയോഗം കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് സമിതി സംസ്ഥാന ജോ.സെക്രട്ടറി ബിന്നി ഇമ്മട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് കെ.എം.ലെനിൻ, ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ.തലക്കോട്ടൂർ, ട്രഷറർ കെ.കെ.രാജൻ ഡയമണ്ട്, വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.അജിത്ബാബു എന്നിവർ പങ്കെടുത്തു.