ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

Sunday 26 March 2023 1:57 AM IST

തൃശൂർ: ജില്ലാ വ്യവസായ കേന്ദ്രം ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള മാർജിൻ മണി വായ്പയിൽ കുടിശ്ശിക വരുത്തിയിട്ടുള്ളവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ജൂൺ മൂന്ന് വരെ സംരംഭകർക്ക് വായ്പാ കുടിശ്ശിക തീർക്കാം. കൂടുതൽ വിവരങ്ങൾ തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും താലൂക്ക് വ്യവസായ ഓഫീസുകളിൽ നിന്നും ബ്ലോക്ക്/മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസർമാരിൽ നിന്നും ലഭിക്കും. ജൂൺ മൂന്നിന് മുമ്പ് അപേക്ഷിച്ച് വായ്പത്തുകയടക്കണം. ഈ ആനുകൂല്യം ഉപയോഗപ്പെടുത്താത്ത കുടിശ്ശികക്കാർക്കെതിരെ റവന്യൂ റിക്കവറി നടപടിയുണ്ടാകുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം അറിയിച്ചു. ഫോൺ : 0487 2361945, 2360847.