ചോക്ലേറ്റ് ഫാക്ടറിയിൽ സ്ഫോടനം : 5 മരണം
Sunday 26 March 2023 6:22 AM IST
ന്യൂയോർക്ക് : യു.എസിലെ പെൻസിൽവേനിയയിൽ വെസ്‌റ്റ് റീഡിംഗിലുള്ള ചോക്ലേറ്റ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആറ് പേരെ കാണാനില്ല. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് 5 മണിയ്ക്കായിരുന്നു സംഭവം. സ്ഫോടനത്തിൽ ഫാക്ടറിയുടെ ഒരു കെട്ടിടം തകർന്നു. സമീപത്തെ മറ്റ് കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങളുണ്ട്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. വാതക ചോർച്ചയാകാമെന്ന് കരുതുന്നുണ്ട്. പരിക്കേറ്റ എട്ടുപേർ ചികിത്സയിലാണ്. 1948 മുതൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ നിലവിൽ 850 ജീവനക്കാരുണ്ടെന്നാണ് റിപ്പോർട്ട്.