കൊടുങ്കാറ്റ്: മിസിസിപ്പിയിൽ 23 മരണം
Sunday 26 March 2023 6:24 AM IST
വാഷിംഗ്ടൺ : യു.എസിലെ മിസിസിപ്പി സംസ്ഥാനത്ത് പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി വീശിയടിച്ച കൊടുങ്കാറ്റിൽ 23 മരണം. നിരവധി പേർക്ക് പരിക്കേറ്റു. നാല് പേരെ കാണാനില്ല. നിരവധി മരങ്ങൾ കടപുഴകി വീണു. ഏതാനും കെട്ടിടങ്ങളും തകർന്നു. അവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. വൈദ്യുതി ബന്ധം താറുമാറായതോടെ പതിനായിരക്കണക്കിന് പേർ ഇരുട്ടിലായി. മിസിസിപ്പിയുടെ പല ഭാഗങ്ങളിലും ഗോൾഫ് ബോളുകളുടെ വലിപ്പമുള്ള ആലിപ്പഴങ്ങളും വീണതായി റിപ്പോർട്ടുണ്ട്.