രഹസ്യവിവരത്തെ തുടർന്ന് അന്വേഷണം, സ്‌കൂൾ പ്രിൻസിപ്പാളിന്റെ മുറിയിൽ നിന്ന്  കണ്ടെടുത്തത് കോണ്ടവും, മദ്യവും

Sunday 26 March 2023 12:59 PM IST

ഭോപ്പാൽ : മദ്ധ്യപ്രദേശിലെ മൊറേന ജില്ലയിലെ സ്വകാര്യ സ്‌കൂളിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ മിന്നൽ പരിശോധന നടത്തി. സ്‌കൂളിലെ മുറിയിൽ നിന്നും കോണ്ടവും, മദ്യവും ഉൾപ്പടെയുള്ള വസ്തുക്കൾ കണ്ടെടുത്തു. ഇതേതുടർന്ന് ഓഫീസ് സീൽ ചെയ്തിരിക്കുകയാണ്.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം നിവേദിത ശർമ്മയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ചേർന്നാണ് സ്‌കൂളിൽ പൊതുപരിശോധനയ്ക്കായി എത്തിയത്. പരിശോധനയ്ക്കിടെ ഒരു കെട്ടിടത്തിന്റെ പ്രവേശന രീതിയിൽ സംശയം തോന്നിയതിനാൽ തുറന്ന് കാണാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവിടേയ്ക്ക് പരിശോധകരെ കൊണ്ടുപോകാൻ ആദ്യം സ്‌കൂൾ അധികൃതർ തയ്യാറായില്ല. മുറിയിൽ കയറിയപ്പോൾ അവിടെ താമസ സജ്ജീകരണങ്ങൾ കണ്ടെത്തി. കൂടുതൽ പരിശോധനയിലാണ് മദ്യക്കുപ്പികളുടെ കൂമ്പാരം കണ്ടെത്തിയത്. തുടർന്ന് കേസ് എക്‌സൈസിന് കൈമാറി. ഈ മുറിയിൽ ഗ്യാസ് സിലിണ്ടറടക്കം പാചകത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.

എന്നാൽ അന്വേഷക സംഘം കണ്ടെത്തിയ വാസസ്ഥലം സ്‌കൂൾ കോമ്പൗണ്ടിന് പുറത്തായിരുന്നെന്നും, അവിടെ ഒഴിഞ്ഞ മദ്യക്കുപ്പികളാണ് കണ്ടെത്തിയതെന്നും, തങ്ങൾ മദ്യം ഉപയോഗിക്കാറില്ലെന്നും സ്‌കൂൾ പ്രിൻസിപ്പാൾ വിഷയത്തിൽ പ്രതികരിച്ചു.