വിനായകൻ വിവാഹ മോചനത്തിന്
Sunday 26 March 2023 7:23 PM IST
വിവാഹബന്ധം വേർപ്പെടുത്തുന്നുവെന്ന് വെളിപ്പെടുത്തി നടൻ വിനായകൻ. സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് വിനായകൻ ഇക്കാര്യം പങ്കുവച്ചത്. ഞാൻ മലയാളം സിനിമാതാരം വിനായകൻ. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള എല്ലാ ഭാര്യഭർത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി . എന്നാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ വിനായകൻ പറഞ്ഞത്. എന്നാൽ വിവാഹമോചനം നേടുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. വിനായകന്റെ ഭാര്യ ബബിത ബാങ്ക് ജീവനക്കാരിയാണ്.മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ വിനായകൻ അവതരിപ്പിച്ചിട്ടുണ്ട്.രജനികാന്ത് ചിത്രം ജയിലറിൽ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്.