സ്ഥിരം കുറ്റവാളി എം ഡി എം എയും കഞ്ചാവുമായി പിടിയിൽ

Monday 27 March 2023 12:19 AM IST

വിഴിഞ്ഞം: പത്തോളം ക്രിമിനൽകേസുകളിലെ പ്രതി എം.ഡി.എം.എയും കഞ്ചാവുമായി അറസ്റ്റിൽ. നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അജിഷിന്റെ നേതൃത്വത്തിൻ വിഴിഞ്ഞം മുക്കോല ഭാഗത്ത് നടത്തിയ പരിശോധനയിൽ 2.020 ഗ്രാം എം.ഡി.എം.എയും, 50 ഗ്രാം കഞ്ചാവുമായി നെടുമങ്ങാട് ചുള്ളിമാനൂർ കരിങ്കട മണിയൻകോട് ലക്ഷംവീട് കോളനിയിൽ 12/496ൽ ഷാനി ഭവനിൽ വിഷ്ണുവിനെയാണ് (27) പിടികൂടിയത്. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസർ വിപിൻസാം,ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഷാജു,സിവിൽ എക്സൈസ് ഓഫീസർമാരായ ടോണി, അനീഷ്, അഖിൽ, പ്രസന്നൻ, അഖിൽ, ജീന,സുരേഷ്‌കുമാർ എന്നിവർ ചേർന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

Advertisement
Advertisement