സിനിമയിൽ അഭിനയിക്കാൻ പഠിച്ചു, രാഷ്ട്രീയത്തിൽ പഠിച്ചില്ല, ഇലക്ഷനിൽ നിൽക്കാൻ കാരണം മമ്മൂട്ടിയുടെ ആ വാക്കുകൾ; സജീവ രാഷ്ട്രീയത്തിലിറങ്ങിയതിനെക്കുറിച്ച് ഇന്നസെന്റ് അന്ന് പറഞ്ഞത്
Sunday 26 March 2023 11:04 PM IST
അഭിനയത്തിൽ തിളങ്ങി നിൽക്കുന്നതിനിടെയാണ് ഇന്നസെന്റ് സജീവ രാഷ്‌ട്രീയത്തിലേക്കിറങ്ങിയത്. ഇത് ഏറെ ചർച്ചയാകുകയും ചെയ്‌തിരുന്നു. ഇലക്ഷനിൽ നിൽക്കാനുള്ള പ്രധാന കാരണം മെഗാസ്റ്റാർ മമ്മൂട്ടിയാണെന്ന് അദ്ദേഹം മുൻപ് കൗമുദി ടിവിയിലൂടെ വെളിപ്പെടുത്തിയിരുന്നു.
'ഇലക്ഷന് നിൽക്കാനുള്ള പ്രധാന കാരണം മമ്മൂട്ടിയാണ്. ഒരു ദിവസം എന്നെ വിളിച്ചിട്ട് ഇലക്ഷനിൽ നിൽക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സാർ പറഞ്ഞിട്ടാണെന്നും മമ്മൂട്ടി അറിയിച്ചു. സിനിമയിൽ അഭിനയിക്കാനെ പഠിച്ചിട്ടുള്ളൂ, രാഷ്ട്രീയത്തിൽ അഭിനയിക്കാൻ പഠിച്ചിട്ടില്ല. ഇലക്ഷനിൽ ഞാൻ അന്ന് ജയിച്ചു. ആദ്യം പോയത് പിതാവിന്റെ കല്ലറയിലേക്കാണ്. അവിടെ പോയി പ്രാർത്ഥിച്ചു.'- എന്നാണ് ഇന്നസെന്റ് പറഞ്ഞത്.
ആദ്യ തവണ ചാലക്കുടി മണ്ഡലത്തിൽ പി സി ചാക്കോയെ മറികടന്ന് ലോക്സഭയിലെത്തി. എന്നാൽ 2019ൽ ബെന്നി ബെഹനാനോട് കാലിടറി.