അപകടത്തിൽ പരിക്കേറ്റ റിട്ട. എസ്.ഐ മരിച്ചു
Sunday 26 March 2023 11:17 PM IST
ചവറ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. എസ്.ഐ മരിച്ചു. പന്മന കോലം ശ്രീമന്ദിരത്തിൽ വിജയകൃഷ്ണനാണ് (65) മരിച്ചത്. ദേശീയപാതയിൽ കെ.എം.എം.എല്ലിന് സമീപത്തെ കനാലിന് സമീപം ശനിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടയിൽ പിന്നാലെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടർ എതിരെ വന്ന കാറിലിടിച്ചു. റോഡിലേക്ക് തെറിച്ചുവീണ വീജയകൃഷ്ണനെ ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ 5.30 ഓടെ മരിച്ചു. ഭാര്യ: അജിത. മക്കൾ: വിഷ്ണു, വിഷ്ണുപ്രീയ. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.