കാർ ഓട്ടോയിലും
ബൈക്കിലും ഇടിച്ചു
അപകടം
കൊല്ലം: നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് അഞ്ചുപേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 3 ഓടെ പൂയപ്പള്ളി അമ്പലംകുന്ന് റോഡിൽ മൈലോട് ഭാഗത്തായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ കാർ ആദ്യം ഓട്ടോറിക്ഷയിലും തുടർന്ന് ബൈക്കിലും ഇടിക്കുകയുമായിരുന്നു. ഓട്ടോ ഡ്രൈവർ രാജേന്ദ്രൻ, ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന റൂബി, മറിയാമ്മ എന്നിവർക്കാണ് പരിക്കേറ്റത്. ബൈക്കിൽ യാത്ര ചെയ്തിരുന്ന രണ്ടുപേർക്കും പരിക്കേറ്റു. പരിക്കേറ്റവരെ അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവർ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പൂയപ്പള്ളി പൊലീസ് കേസെടുത്തു.
August 22, 2026
സി. വിഷ്ണുഭക്തന്റെ മാതാവ്
നിര്യാതയായി
ചിറയിൻകീഴ്: ന്യൂരാജസ്ഥാൻ മാർബിൾസ് ചെയർമാനും എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റുമായ സി. വിഷ്ണുഭക്തന്റെ മാതാവും ചിറയിൻകീഴ് വി.ബി. ഹൗസിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യയുമായ സരോജിനി (94) നിര്യാതയായി. മരുമകൾ: ബീന വിഷ്ണുഭക്തൻ. സംസ്‌കാരം: ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് ചിറയിൻകീഴിലെ കുടുംബവീടായ മേലതിൽ വീട്ടുവളപ്പിൽ.
June 26, 2026
എ. താജുദ്ദീൻകുട്ടി
കൊല്ലം: മനയിൽകുളങ്ങര എം.ആർ.എ ഗാർഡൻസ് ജി. 7 'സാറ'യിൽ എ.താജുദ്ദീൻകുട്ടി (80) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് ജോനകപ്പുറം വലിയപള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഷാഹിദ. മക്കൾ: സജ്ന, സഖി, സറീന, സിമി. മരുമക്കൾ: സലിം, റാഫി, വഹീൻ, നജാസ്.
June 23, 2026
ജയചന്ദ്രൻ പിള്ള
ഉമ്മയനല്ലൂർ: നടുവിലക്കര പുതുകുളത്ത് വീട്ടിൽ ജയചന്ദ്രൻ പിള്ള (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുവർണ. മക്കൾ: ദേവിക, ദേവി നന്ദന.
June 23, 2026
മേരി വിൽസൺ
കൊല്ലം: ഉളിയക്കോവിൽ പുന്നമൂട് വെള്ളാപ്പള്ളി വടക്കതിൽ മേരി വിൽസൺ (88) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മങ്ങാട് ഹോളിക്രോസ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: മോളി, ജോൺസൺ, ഡാളി, ഷേർളി, റീന.
June 23, 2026
ഫാത്തിമ ബീവി
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മാർക്കറ്റ് ഭാഗം ലാൽ ഭവനിൽ ഫാത്തിമ ബീവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ എം.റഹീം. മക്കൾ: സുധീർ, ഹാഷിം ലാൽ. മരുമക്കൾ: നൂർജഹാൻ, മുനീറ.
June 23, 2026
കെ.ജയകുമാർ
പുനലൂർ: മണിയാർ ഇടക്കുന്ന് വിളയിൽ വീട്ടിൽ കെ.ജയകുമാർ (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ: ലീജമോൾ. മകൻ: അർജുൻ.
June 23, 2026
ജയകുമാർ
പുനലൂർ: മണിയാർ ഇടക്കുന്ന് വിളയിൽ വീട്ടിൽ കൃഷ്ണൻ കുട്ടിയുടെയും സ്വർണമ്മയുടെയും മകൻ ജയകുമാർ (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീജമോൾ. മകൻ: അർജുൻ.
June 23, 2026
പൊന്നമ്മ
പൻമന: വെട്ടിക്കാട്ട് വീട്ടിൽ പൊന്നമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ചെല്ലപ്പൻ നായർ. മക്കൾ: ഉഷ (സപ്ലൈകോ), സി.ഉണ്ണിക്കൃഷ്ണൻ (എ.പി.എസ്, വനംവകുപ്പ് മന്ത്രി), സി.പി ഹരിലാൽ, (മാനേജർ കെ.എം.എം.എൽ. എം.എസ് യൂണിറ്റ്) അഡ്വ. സി.പി.സുധീഷ് കുമാർ (മുൻ ജില്ലാ പഞ്ചായത്ത് അംഗം). മരുമക്കൾ: രാജശേഖരൻ പിള്ള (എക്‌സ് ആർമി), പ്രവീണ (സർവീസ് സഹകരണ ബാങ്ക്, തേവലക്കര), രശ്മി, ദിവ്യ. സഞ്ചയനം 28ന് രാവിലെ 7ന്.
June 23, 2026
എൻ.ആർ.മായ
കൊല്ലം: തട്ടാമല മഴുവൻചേരി ഒരുമനഗർ 130ൽ എൻ.ആർ.മായ (44, അദ്ധ്യാപിക, ശ്രീനാരായണ പബ്ലിക് സ്‌കൂൾ) നിര്യാതയായി. ഭർത്താവ്: സെന്തിൽരാജ്. മരണാനന്തര കർമ്മങ്ങൾ 27ന് രാവിലെ 6നും ഇതരചടങ്ങുകൾ 8നും. മകൾ: ശ്രേയ.
June 23, 2026
ആദം ബാബു
കൊല്ലം: കടപ്പാക്കട പീപ്പിൾസ് നഗർ ഹസ്സൻ മൻസിലിൽ ആദം ബാബു (66) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് മക്കാനി പള്ളി കബർസ്ഥാനിൽ. ഭാര്യ: ലൈല. മക്കൾ: ഷെയ്ഖ് ഹസൻ, ഷെയ്ഖ് ഹാജ. മരുമക്കൾ: നാജി, അദീന.
June 23, 2026