'റാംജിറാവു സ്പീക്കിംഗ് ' ആളുകൾ കസേരയിൽ കയറി നിന്ന് ചിരിക്കുന്നത് കണ്ട് കണ്ണുനിറഞ്ഞു,​ ചിരിക്ക് പിന്നിലെ കഥ പറഞ്ഞ ഇന്നസെന്റ്

Monday 27 March 2023 12:06 AM IST

ഇ​ന്ന​സെ​ന്റ് ​എ​ന്നു​കേ​ട്ടാ​ൽ​ ​ഒ​രു​ ​ഗൗ​ര​വ​ക്കാ​ര​ന്റെ​ ​മു​ഖ​മ​ല്ല,​ ​ര​സ​ച്ച​ര​ടു​ക​ൾ​ ​കെ​ട്ടു​പി​ണ​ഞ്ഞു​ ​കി​ട​ക്കു​ന്ന​ ​അ​നേ​കാ​യി​രം​ ​മു​ഹൂ​ർ​ത്ത​ങ്ങ​ളാ​കും​ ​ഓ​ടി​യെ​ത്തു​ക.​ ​'​ചി​രി​ക്കു​ ​പി​ന്നി​ൽ​"​ ​എ​ന്ന​ ​ആ​ത്മ​ക​ഥ​യി​ൽ​ ​അ​ദ്ദേ​ഹം​ ​തു​റ​ന്നു​കാ​ട്ടി​യ​ത് ​ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ​ ​നേ​ർ​ക്കാ​ഴ്ച​യാ​യി​രു​ന്നു.​ ​ഉ​ള്ളു​രു​കു​ന്ന​ ​അ​നു​ഭ​വ​ങ്ങ​ളും​ ​ന​ർ​മ്മ​ത്തോ​ടെ​യാ​ണ് ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​

ചെ​ന്നൈയി​ൽ​ ​നാ​ടോ​ടി​ക്കാ​റ്റി​ന്റെ​ ​എ​ഡി​റ്റിം​ഗ് ​ന​ട​ക്കു​മ്പോ​ൾ​ ​ഇ​ന്ന​സെ​ന്റ് ​പ​റ​ഞ്ഞ​ ​അ​നു​ഭ​വ​ക​ഥ​ക​ൾ​ ​കേ​ട്ട് ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ടാണ് ​അ​നു​ഭ​വ​ങ്ങ​ൾ​ ​എ​ഴു​താ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച​ത്.​ ​ ചി​രി​ക്കു​ ​പി​ന്നി​ൽ​ ​എ​ന്ന​ ​ആ​ത്മ​ക​ഥ​യ്ക്ക് ​അ​വ​താ​രി​ക​ ​എ​ഴു​തി​യ​തും ​ ​അ​ന്തി​ക്കാ​ടാണ്. എ​ട്ടാം​ക്ളാ​സ് ​വ​രെ​യേ​ ​പ​ഠി​ച്ചി​ട്ടു​ള്ളു​വെ​ങ്കി​ലും​ ​മ​ല​യാ​ള​സി​നി​മ​യി​ലെ​ ​ഏ​റ്റ​വും​ ​വി​ദ്യാ​സ​മ്പ​ന്ന​ൻ​ ​ഇ​ന്ന​സെ​ന്റാ​ണെ​ന്ന് ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​

പ​രാ​ജ​യ​ത്തി​ന്റെ​ ​ഒ​ട്ടേ​റെ​ ​അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​ ​പി​ന്നി​ട്ട​ ​ബാ​ല്യ​കൗ​മാ​ര​ങ്ങ​ൾ.​ ​പ​ട്ടി​ണി,​ ​ക​ച്ച​വ​ടം,​ ​രാ​ഷ്ട്രീ​യം,​ ​നാ​ടു​വി​ട​ൽ,​ ​സി​നി​മ​ ​തു​ട​ങ്ങി​ ​ഒ​ട്ടേ​റെ​ ​പ​രീ​ക്ഷ​ണ​ശാ​ല​ക​ളാ​യി​രു​ന്നു​ ​ഇ​ന്ന​സെ​ന്റി​ന്റെ​ ​ജീ​വി​തം.​ ​മ​ര​ണ​ത്തി​നും​ ​ജീ​വി​ത​ത്തി​നും​ ​ഇ​ട​യി​ലെ​ ​നൂ​ൽ​പ്പാ​ല​ത്തി​ലൂ​ടെ​യു​ള്ള​ ​യാ​ത്ര,​ ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ​ ​ക​ട​ത്തി​ണ്ണ​ക​ളി​ലും​ ​ചെ​റി​യ​ ​ആ​ൾ​ക്കൂ​ട്ട​ങ്ങ​ളി​ലും​ ​ത​ന്റെ​ ​സ്വ​ത​സി​ദ്ധ​ ​ശൈ​ലി​യി​ൽ​ ​ഫ​ലി​തം​ ​പ​റ​ഞ്ഞും​ ​കേ​ൾ​വി​ക്കാ​ർ​ ​ന​ൽ​കു​ന്ന​ ​പ​ണം​ ​കൊ​ണ്ട് ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ചു​ ​വി​ശ​പ്പ​ട​ക്കി​യ​തും​ ​ഉ​ൾ​പ്പെ​ടെ​ ​ഓ​ർ​ത്തെ​ടു​ക്കു​ന്നു​ണ്ട് ​ഇ​ന്ന​സെ​ന്റ് ​ആ​ത്മ​ക​ഥ​യി​ൽ.

തീ​പ്പെ​ട്ടി​ക്ക​മ്പ​നി,​ ​സ്റ്റേ​ഷ​ന​റി​ക്ക​ട,​ ​സി​മ​ന്റ് ​ഏ​ജ​ൻ​സി,​ ​വോ​ളി​ബാ​ൾ​ ​ടീം​ ​മാ​നേ​ജ​ർ,​ ​സി​നി​മാ​ ​നി​ർ​മ്മാ​ണം​ ​എ​ന്നി​ങ്ങ​നെ​ ​നീ​ളു​ന്നു​ ​പ​രീ​ക്ഷി​ച്ച​ ​തൊ​ഴി​ലി​ട​ങ്ങ​ളു​ടെ​ ​പ​ട്ടി​ക.​ ​ഇ​തി​നി​ടെ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​മു​നി​സി​പ്പ​ൽ​ ​കൗ​ൺ​സി​ല​റെ​ന്ന​ ​നി​ല​യി​ൽ​ ​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ​ചു​വ​ടു​വ​യ്പ്.​ ​സി​നി​മ​യി​ൽ​ ​അ​വ​സ​രം​ ​കി​ട്ടാ​നാ​യി​ ​അ​ല​ഞ്ഞു​ന​ട​ന്ന​ ​അ​നു​ഭ​വ​ങ്ങ​ളും​ ​പ്ര​യാ​സ​ങ്ങ​ളും...​ ​എ​ല്ലാം​ ​'​ചി​രി​ക്കു​ ​പി​ന്നി​ൽ​"​ ​എ​ന്ന​ ​ആ​ത്മ​ക​ഥ​യി​ൽ​ ​വി​വ​രി​ക്കു​ന്നു​ണ്ട്. മ​ര​ണ​ത്തി​നും​ ​ഭ്രാ​ന്തി​നും​ ​ഇ​ട​യി​ലൂ​ടെ​ ​യാ​ത്ര​ ​ചെ​യ്ത​ ​അ​നു​ഭ​വ​ങ്ങ​ളും​ ​അ​ദ്ദേ​ഹം​ ​തു​റ​ന്നെ​ഴു​തി.​ ​സി​നി​മാ​പ്രേ​മി​ക​ളു​ടെ​ ​മ​ന​സ്സി​ൽ​ ​ഇ​ന്നും​ ​മാ​യാ​തെ​ ​നി​ൽ​ക്കു​ന്ന​ ​'​റാം​ജി​റാ​വ് ​സ്പീ​ക്കിം​ഗ്"​ ​എ​ന്ന​ ​സി​നി​മ​ ​റി​ലീ​സാ​യ​പ്പോ​ൾ​ ​ഭാ​ര്യ​ ​ആ​ലീ​സും​ ​മ​ക​ൻ​ ​സോ​ണ​റ്റും​ ​കൂ​ടി​ ​തൃ​ശൂ​രി​ൽ​ ​സി​നി​മ​ ​ക​ണ്ട​തും​ ​ആ​ളു​ക​ൾ​ ​ക​സേ​ര​യി​ൽ​ ​ക​യ​റി​നി​ന്ന് ​ചി​രി​ക്കു​ന്ന​തും​ ​ഇ​തെ​ല്ലാം​ ​ക​ണ്ട് ​ക​ണ്ണു​നി​റ​ഞ്ഞ് ​ചി​രി​യു​ടെ​ ​മാ​ല​പ്പ​ട​ക്ക​ത്തി​നി​ട​യി​ൽ​ ​ഇ​രി​ക്കു​ന്ന​തു​മെ​ല്ലാം​ ​'​ചി​രി​ക്ക് ​പി​ന്നി​ൽ​"​ ​അ​നു​ഭ​വ​ക​ഥ​ക​ളാ​യി. പി​താ​വ് ​വ​റീ​ത് ​ത​ന്റെ​ ​ജീ​വി​ത​ത്തി​ന്റെ​ ​ഒ​രു​ ​പാ​ഠ​പു​സ്ത​ക​മാ​ണെ​ന്നു​ ​പ​റ​ഞ്ഞ് ​അ​ദ്ദേ​ഹ​ത്തി​നു​ ​ത​ന്നെ​ ​ഇ​ന്ന​സെ​ന്റ് ​ആ​ത്മ​ക​ഥ​ ​സ​മ​ർ​പ്പി​ക്കു​ന്നു.