യുവാവിനെ അക്രമിച്ച കേസിൽ ഒരാൾ പിടിയിൽ
Monday 27 March 2023 12:11 AM IST
തിരുവനന്തപുരം : ഇടിവള ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാളെ പൊലീസ് പിടികൂടി. ജഗതി ശ്രീകൃഷ്ണ നഗർ സന്ദീപ് ഭവനിൽ അഭിജിത്തി (19) നെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ജഗതി ബണ്ട്‌റോഡ് താമസക്കാരനായ യുവാവിനെയാണ് പ്രതി അഭിജിത്തും സഹോദരനും ചേർന്ന് ആക്രമിച്ചത്. വീടിന് സമീപം ഓട്ടോറിക്ഷാ ഒതുക്കിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണൽ കലാശിച്ചത്. മുഖ്യപ്രതിയായ ഇയാളുടെ സഹോദരനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.