മിസിസിപ്പി കൊടുങ്കാറ്റ്: മരണം 26 ആയി
Monday 27 March 2023 6:37 AM IST
വാഷിംഗ്ടൺ : യു.എസിലെ മിസിസിപ്പി സംസ്ഥാനത്തും സമീപ മേഖലകളിലും പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി വീശിയടിച്ച കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 26 ആയി. മരിച്ചവരിൽ ഒരാൾ അലബാമയിൽ നിന്നുള്ളതാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മിസിസിപ്പിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റോളിംഗ് ഫോർക് പട്ടണം പൂർണമായും തകർന്ന നിലയിലാണ്. മിസിസിപ്പിയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.