ഇരുപതിനായിരത്തിലധികം ഫോളോവേഴ്‌സുള്ള 'ഉണ്ണിക്കുട്ടന്റെ ലോകം' എന്ന ഇൻസ്‌റ്റഗ്രാം ഗ്രൂപ്പിൽ നിങ്ങളോ സുഹൃത്തുക്കളോ അംഗമാണോ? എങ്കിൽ പെട്ടു

Monday 27 March 2023 5:19 PM IST

ചേർത്തല സ്വദേശിയായ ഉണ്ണികൃഷ്ണൻ എന്ന യുവാവ് കഞ്ചാവുമായി ചേർത്തല എക്‌സൈസിന്റെ പിടിയിലായി. ഇയാൾ 'ഉണ്ണിക്കുട്ടന്റെ ലോകം' എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം കമ്മ്യുണിറ്റി തുടങ്ങുകയും അതുവഴി കഞ്ചാവ് ഹാഷിഷ് ഓയിൽ തുടങ്ങിയ മയക്കുമരുന്നുകളുടെ ഫോട്ടോകളും റീലുകളും പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഇരുപതിനായിരത്തിലധികം ഫോളോവെഴ്‌സ് ഉണ്ടായിരുന്ന ഈ അക്കൗണ്ടിൽ ഭൂരിഭാഗവും യുവതീ യുവാക്കൾ ആയിരുന്നു. എക്സൈസ് വകുപ്പ് സോഷ്യൽ മീഡിയ വഴി ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്താനായി ആരംഭിച്ച സൈബർ പട്രോളിംഗ് ന്റെ ഭാഗമായിട്ടാണ് ഉണ്ണിക്കുട്ടന്റെ ലോകം എന്ന പ്രൊഫൈൽ കണ്ടെത്തിയത്. മൂന്ന് മാസം മുൻപ് ചേർത്തല സ്വദേശികളായ രണ്ടു യുവാക്കളെയും സൈബർ പട്രോളിംഗിന്റെ ഭാഗമായി എക്സൈസ് പിടികൂടിയിരുന്നു.