അവസാന മേക്കപ്പ് ഇടൽ, കുരിശുപിടിച്ചത് ഔസേപ്പച്ചൻ
Tuesday 28 March 2023 2:37 AM IST
ചേതനയറ്റ ഇന്നസെന്റിന്റെ ശരീരത്തിൽ മേക്കപ്പ് ചെയ്യുന്ന ഫോട്ടോ പങ്കുവച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. ''ഒരിക്കൽകൂടി.. ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകർത്ത അഭിനയ മികവ് എന്നും നിലനില്ക്കും എന്നാണ് ചിത്രത്തിനൊപ്പം ആലപ്പി അഷ്റഫ് കുറിച്ചത്. അന്ത്യയാത്രയ്ക്ക് ഒരുങ്ങുമ്പോൾ അവസാനമായി കൈയിൽ കുരിശു പിടിച്ചുവച്ചുകൊടുത്തത് നിർമ്മാതാവ് ഔസേപ്പച്ചൻ ആയിരുന്നു.ഇന്നസെന്റിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ മത്തായിച്ചേട്ടനെ സമ്മാനിച്ച റാംജിറാവു സ്പീക്കിംഗ് നിർമ്മിച്ചത് ഔസേപ്പച്ചനും കൂടിച്ചേർന്നായിരുന്നു.ഒൗസേപ്പച്ചന്റെ പുസ്തകത്തിന് അവതാരിക എഴുതിയത് ഇന്നസെന്റ് ആയിരുന്നു.