ആഫ്രിക്കയിൽ  നിന്നുമെത്തിച്ച ചീറ്റകളിലൊന്ന് ചത്തു;  മരണകാരണം വ്യക്തമാക്കി റിപ്പോർട്ട്

Monday 27 March 2023 7:52 PM IST

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നുമെത്തിച്ച ചീറ്റകളിൽ ഒന്ന് ചത്തു. നിർജലീകരണമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. കുനോ നാഷണൽ പാർക്കിൽ കഴിയുകയായിരുന്ന ചീറ്റകളിലൊന്നാണ് ചത്തത്.

കഴിഞ്ഞ വർഷം സെപ്തംബറിലാണ് 'പ്രോജക്റ്റ് ചീറ്റ'യുടെ ഭാഗമായി ഇന്ത്യ നമീബിയയിൽ നിന്നും 5 പെണ്ണും 3 ആണും ഉൾപ്പടെ എട്ട് ചീറ്റകളെ കൊണ്ടുവന്നത്. ഇന്റർ കോണ്ടിനെന്റൽ ചീറ്റ ട്രാൻസ്‌ലോക്കേഷൻ പദ്ധതിയുടെ ഭാഗമായി ചരക്ക് വിമാനത്തിലാണ് എട്ട് ചീറ്റകളെ രാജ്യത്ത് എത്തിച്ചത്. പിന്നീട് ഇന്ത്യൻ എയർഫോഴ്സിന്റെ ഹെലികോപ്ടറിൽ ഗ്വാളിയോർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് എത്തിക്കുകയായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ കുനോയിൽ തുറന്ന് വിട്ടത്.