നാനൂറോളം സ്‌ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കേസെടുത്തതിന് പിന്നാലെ മുൻ സി പി എം ലോക്കൽ കമ്മിറ്റി അംഗം തൂങ്ങിമരിച്ചു

Monday 27 March 2023 9:52 PM IST

കണ്ണൂർ: സ്‌ത്രീകളുടെ ചിത്രം മോർഫ് ചെയ്ത പ്രചരിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കി. കൂത്തുപറമ്പ് സ്വദേശി എം മുരളീധരനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയാണ് മുരളീധരനെതിരെ ഐ ടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തത്. നാനൂറോളം സ്‌ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. തുടർന്ന് കൂത്തുപറമ്പ് സി പി എം ലോക്കൽ കമ്മിറ്റിയിൽ നിന്ന് മുരളീധരനെ പുറത്താക്കിയിരുന്നു.

പരിസരവാസികളായ സ്‌ത്രീകളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിന്നെടുത്ത ചിത്രങ്ങളും മോർഫ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതായി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് മുരളീധരനെതിരെ നടപടിയെടുത്തത്.