പകൽ അഭിഭാഷകൻ ,​ രാത്രിയായാൽ ജോലി വേറെ, ഒടുവിൽ യുവാവിന്റെ പണി തെറിച്ചു,​ അശ്ലീല വെബ്സൈറ്റിലും ട്വിറ്ററിലുമടക്കം പങ്കുവച്ചത് നിരവധി നഗ്നചിത്രങ്ങളും വീഡിയോയും

Monday 27 March 2023 11:42 PM IST

വാഷിംഗ്ടൺ : പകൽ സമയങ്ങളിൽ അഭിഭാഷകനായും രാത്രിയിൽ അശ്ലീല വെബ്സൈറ്റുകളിലെ താരമായും പ്രവർത്തിച്ചു വന്ന അഭിഭാഷകന്റെ ജോലി തെറിച്ചു. യു.എസിലെ ഗ്രിഗറി എ. ലോക്ക് (33)​ എന്ന യുവാവിനെയാണ് അഭിഭാഷക വൃത്തിയിൽ നിന്ന് പുറത്താക്കിയത്.

ന്യൂയോർക്ക് അഡിമിനിസ്ടേറ്റിവ് നിയമ അഭിഭാഷകനായ ഗ്രിഗറി രാത്രിയായാൽ ഒൺലി ഫാൻസ് എന്ന വെബ്സൈറ്റിലെ താരം കൂടിയായിരുന്നു. വെബ്സൈറ്റിലെ ഉപയോക്താക്കളിൽ നിന്ന് പ്രതിമാസം 12 ഡോളർ വച്ചായിരുന്നു ഇയാൾ സമ്പാദിച്ചിരുന്നത്. നൂറിലധികം നഗ്നചിത്രങ്ങളാണ് ഇയാൾ ഒൺലി ഫാൻസിൽ പോസ്റ്റ് ചെയ്തിരുന്നത്. മറ്റൊരു

ഒൺലിഫാൻസിൽ അംഗമായതിനു പുറമേ മറ്റൊരു അശ്ലീല വെബ്‌സൈറ്റായ 'ജസ്റ്റ്‌ഫോർ.ഫാൻസി'ലും ഇയാൾക്ക് അക്കൗണ്ടുണ്ട്. അവിടെ നിന്ന് കിട്ടുന്ന വരുമാനം 9.99 ഡോളറും,​ പകൽ വെള്ളക്കോളർ പ്രൊഫഷണലും രാത്രി അൺപ്രൊഫഷണലും എന്നാണ് ഒൺലി ഫാൻസിന്റെ വെബ്സൈറ്റിന്റെ ഡിസ്ക്രിപ്ഷനിൽ ഇയാൾ വിശേഷിപ്പിച്ചിരിക്കുന്നത്. ഗ്രിഗറിയുടെ അക്കൗണ്ടിൽ നിരവധി നഗ്നചിത്രങ്ങളും വീഡിയോകളുമുണ്ട്,​

ട്വിറ്ററിലും ഇയാൾ നഗ്നചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു,​ ഇയാളുടെ ഇരട്ടവേഷം പുറത്തായതോടെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന നടപടിയിലേക്ക് ്ധിക അധികൃതർ കടന്നത്. പ്രൊഫഷണൽ സ്വഭാവം വിട്ടുള്ള പെരുമാറ്റത്തിന്റെ പേരിലാണ് അധികൃതരുടെ നടപടി.