യു.എസിൽ ഗുരുദ്വാരയിൽ വെടിവയ്പ്
Tuesday 28 March 2023 6:33 AM IST
ന്യൂയോർക്ക് : യു.എസിൽ കാലിഫോർണിയയിലെ സാക്രമെന്റോയിലുള്ള സിക്ക് ഗുരുദ്വാരയിലുണ്ടായ വെടിവയ്പിൽ രണ്ടു പേർക്ക് പരിക്ക്. ഇരുവരുടെയും നില ഗുരുതരമാണ്. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം.
വെടിവയ്പ് വിദ്വേഷ ആക്രമണം അല്ലെന്ന് പൊലീസ് വ്യക്തമാക്കി. പരസ്പരം അറിയാവുന്ന മൂന്ന് പേർക്കിടെയിലുണ്ടായ വാക്കേറ്റം ഇവർക്കിടെയിൽ വെടിവയ്പിൽ കലാശിക്കുകയായിരുന്നു. വെടിവയ്പിന് പിന്നാലെ രക്ഷപ്പെട്ട പ്രതികളിൽ ഒരാൾക്കായി തിരച്ചിൽ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
ഗൺ വയലൻസ് ആർക്കൈവ് ഡേറ്റാബേസിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വർഷം തോക്കുമായി ബന്ധപ്പെട്ട് 44,000 മരണങ്ങളാണ് യു.എസിലുണ്ടായത്. ഇതിൽ പകുതിയും കൊലപാതകമോ അപകടമോ ആണ്.