ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് കത്തി : 20 മരണം
Tuesday 28 March 2023 6:50 AM IST
റിയാദ് : സൗദി അറേബ്യയിൽ അഭയ്ക്ക് സമീപം ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് 20 പേർ മരിച്ചു. 30ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് അഭയ്ക്കും അസിർ പ്രവിശ്യയ്ക്കും ഇടയിൽ ഷാർ അൽ - റാബിത മേഖലയിലെ റോഡിലായിരുന്നു അപകടം. ബ്രേക്ക് നഷ്ടമായ ബസ് റോഡിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് മറിഞ്ഞ ശേഷമാണ് തീപിടിച്ചതെന്നാണ് റിപ്പോർട്ട്. ബസിൽ ബംഗ്ലാദേശ് അടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ ഉണ്ടായിരുന്നെന്നാണ് വിവരം. അപകടത്തിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക സൂചന. ബസിൽ എത്ര പേർ ഉണ്ടായിരുന്നെന്ന് വ്യക്തമല്ല. അപകടം നടന്ന പ്രദേശം സിവിൽ ഡിഫൻസ് അധികൃതരും സൗദി റെഡ് ക്രെസെന്റ് അതോറിറ്റി ടീമുകളും ചേർന്ന് സീൽ ചെയ്തു.