പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം, നഗ്ന ചിത്രങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ചു; പ്രവാസി അറസ്റ്റിൽ
Tuesday 28 March 2023 7:20 AM IST
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങൽ പ്രചരിപ്പിച്ചയാൾ പൊലീസ് പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗർ16 ൽ എബിൻ പോളിനെയാണ് (22) പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തായിരിക്കെ പ്രതി പെൺകുട്ടിയുമായി പ്രണയത്തിലാവുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കി പ്രചരിപ്പിക്കുകയുമായിരുന്നു.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിത്തോട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവിൽ പോയ പ്രതി രണ്ട് വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫയാസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.