മോദിയുടെ ചിത്രം വലിച്ചുകീറി, കോൺഗ്രസ് എം എൽ എയ്ക്ക് 99 രൂപ പിഴ ശിക്ഷ; പണമടച്ചില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വരുമെന്ന് കോടതി
Tuesday 28 March 2023 8:19 AM IST
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയ എം എൽ എയ്ക്ക് 99 രൂപ പിഴ വിധിച്ച് ഗുജറാത്തിലെ കോടതി. പിഴ അടച്ചില്ലെങ്കിൽ ഒരാഴ്ച ജയിലിൽ കിടക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
2017ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാർഷിക സർവകലാശാലയിൽ നടന്ന വിദ്യാർത്ഥി സമരത്തിനിടെ, കോൺഗ്രസ് എം എൽ എ ആനന്ദ് പട്ടേൽ വിസിയുടെ ചേംബറിൽ അതിക്രമിച്ചു കയറി മോദിയുടെ ചിത്രം കീറിയെന്നാണ് കേസ്.
എം എൽ എയടക്കം ഏഴ് പേരെ പ്രതി ചേർത്തായിരുന്നു ജലാൽപുർ പൊലീസ് കേസെടുത്തത്. 440ാം വകുപ്പ് പ്രകാരം പ്രതികൾക്ക് 500 രൂപയും തൊണ്ണൂറ് ദിവസത്തെ ജയിൽ ശിക്ഷയും നൽകണമെന്നായിരുന്നു വാദിഭാഗത്തിന്റെ ആവശ്യം.