കറ്റാർവാഴയ്‌ക്കൊപ്പം ഈ ഇലകൾ മാത്രം മതി, അരമണിക്കൂർ മുടിയിലിട്ടാൽ താരൻ അപ്രത്യക്ഷമാകും; പോക്കറ്റും കാലിയാകില്ല

Tuesday 28 March 2023 12:37 PM IST

ആൺ - പെൺ വ്യത്യാസമില്ലാതെ എല്ലാവരുടെയും ഉറക്കം കെടുത്തുന്ന സൗന്ദര്യ പ്രശ്നമാണ് താരൻ. ഇതുമൂലമുള്ള ചൊറിച്ചിലും മുടികൊഴിച്ചിലും സഹിക്കാൻ കഴിയാതെ മാർക്കറ്റിൽ കിട്ടുന്ന ഷാംപുകളും മറ്റും വാങ്ങി ഉപയോഗിക്കുന്നവരുമുണ്ട്.

പോക്കറ്റ് കാലിയാകാതെ,​ യാതൊരു പാർശ്വഫലങ്ങളുമില്ലാതെ താരനെ അകറ്റാൻ കഴിയുമെങ്കിൽ അതല്ലേ നല്ലത്. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ല ഔഷധമാണ് കറ്റാർവാഴ. ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുള്ള ആര്യവേപ്പും താരനകറ്റാൻ സഹായിക്കും.

രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും പത്തോ പതിനഞ്ചോ ആര്യവേപ്പില അരച്ചതും കൂടി നന്നായി മിക്സ് ചെയ്യുക. തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. മുപ്പത് മിനിട്ടിനു ശേഷം കഴുകിക്കളയുക. എല്ലാവരുടെയും ചർമം ഒരുപോലെയല്ല, പ്രശ്നം മാറിയില്ലെങ്കിൽ ഡോക്ടറെ കാണുക.