ആധാർ-പാൻ ലിങ്ക് ചെയ്യാനുള്ള സമയ പരിധി വീണ്ടും നീട്ടി; എളുപ്പത്തിൽ വീട്ടിൽ ഇരുന്നുതന്നെ നടപടി പൂർത്തിയാക്കാം

Tuesday 28 March 2023 3:58 PM IST

ന്യൂഡൽഹി: ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി വീണ്ടും നീട്ടി. 2023 ജൂൺ 30വരെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു.

ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്യുന്ന രീതി

ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കുന്നത് വഴി പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. വെബ്സൈറ്റിലെ ക്വിക്ക് ലിങ്ക്സിന് താഴെ നിന്നും ആധാർ തിരഞ്ഞെടുത്ത ശേഷം ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക. തുടർന്ന് ലഭിക്കുന്ന ഒടിടി വഴി സ്ഥിരീകരണം നടത്തുന്നതോടെ പാൻ ലിങ്ക് ചെയ്യുന്ന പ്രക്രിയ പൂർത്തീകരിക്കാവുന്നതാണ്.