'ഉദയം 2023' പദ്ധതി ഉദ്ഘാടനം 1 ന്

Wednesday 29 March 2023 12:41 AM IST

പാലാ : കാലത്തിനൊപ്പം സഞ്ചരിക്കാനും സ്‌കൂൾ പഠനകാലത്ത് തന്നെ തങ്ങളുടെ അഭിരുചികൾ തിരിച്ചറിയാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിലും സെന്റ് അഗസ്റ്റിൻസ് എൽ.പി സ്‌കൂളിലും നടപ്പിലാക്കുന്ന ഉദയം 2023 പദ്ധതിക്ക് ഏപ്രിൽ 1ന് തുടക്കുമാകും. പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ലാബുകളും പഠന സൗകര്യങ്ങളും പങ്കുവയ്ക്കൽ, കായിക മേഖലയിലെ സഹകരണം, പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കുള്ള കൗൺസിലിംഗ്, മാതാപിതാക്കൾക്കുള്ള കൗൺസിലിംഗ്, കലാ പരിശീലനം, എൻട്രൻസ് പരിശീലനം, സിവിൽ സർവീസ് പരിശീലനം, ആരോഗ്യപരിപാലനം തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്ന് സ്‌കൂൾ മാനേജർ ഫാ. ജോർജ്ജ് വേളൂപ്പറമ്പിൽ, അദ്ധ്യാപകനായ ജോജി ഇന്നസെന്റ്, സോണി തെക്കേൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഏപ്രിൽ 1 ന് രാവിലെ 10 ന് പ്രവിത്താനം ഫോറോനാപ്പള്ളി പാരീഷ് ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. മാണി സി. കാപ്പൻ എം. എൽ. എ മുഖ്യപ്രഭാഷണം നടത്തും.