അജ്ഞാത വാഹനം തട്ടിയ ഗൃഹനാഥൻ മരിച്ചു
Wednesday 29 March 2023 12:51 AM IST
ചാരുംമൂട് : ജോലി കഴിഞ്ഞു നടന്നു വരവേ അജ്ഞാത വാഹനം തട്ടിയ ഗൃഹനാഥൻ വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീണു മരിച്ചു. ചാരുംമൂട് കരിമുളയ്ക്കൽ ചുങ്കത്തിൽ മോഹനൻ (59) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം. അപകട ശേഷം വീട്ടിലെത്തിയ മോഹനൻ തിങ്കളാഴ്ച രാത്രി 10 മണിയോടെ കുഴഞ്ഞു വീണു. തുടർന്ന് കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വള്ളികുന്നം പൊലീസ് കേസ് എടുത്തു. അച്ഛൻ : ദാമോദരൻ. അമ്മ: തങ്കമ്മ. ഭാര്യ: ജാനകി. മക്കൾ : മനു,മഞ്ചു. മരുമകൻ: ഷിബു.