SignIn
OBITUARY
Sun 10 May 2026 ALAPPUZHA
സരള ശിവൻ
മുഹമ്മ: മുഹമ്മ കരയോഗം ജംഗ്ഷന് സമീപം പാപ്പാളി സരള ശിവൻ (79) നിര്യാതയായി. ഗുരു ധർമ്മ പ്രചാരകയായിരുന്നു. മുഹമ്മ ശിവഗിരീശ്വര ക്ഷേത്രത്തിന് സ്ഥലം വിട്ടു നൽകുകയും ക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം നൽകുകയും ചെയ്തു. കൂടാതെ ക്ഷേത്രം ശിവഗിരി മഠത്തിന് കൈമാറാനും മുൻകൈയെടുത്തു. നൃത്താദ്ധ്യാപികയുമായിരുന്നു. ഭർത്താവ്: പരേതനായ തബലിസ്റ്റ് ശിവൻ. മക്കൾ: ബ്രിജി, രാജേഷ് (ആബ്ജി ശിവൻ). മരുമക്കൾ: റെജി, കവിത. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.
May 09, 2026
ജി. ശ്രീധരൻപിള്ള
കറ്റാനം: ഭരണിക്കാവ് തെക്ക് കൊട്ടയ്ക്കാട്ട് വീട്ടിൽ ജി.ശ്രീധരൻപിള്ള (88) നിര്യാതനായി. ഭാര്യ: പദ്മിനിയമ്മ. മക്കൾ: ദീപക്, ദീപ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.
May 09, 2026
പി.രുഗ്മിണിയമ്മ
വള്ളികുന്നം : കാരാഴ്മ ഏണിയ്ക്കാട്ടു വൃന്ദാവനത്തിൽ പി.രുഗ്‌മിണിയമ്മ (78) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ഏണിയ്ക്കാട്ട് പി.ജനാർദ്ദനൻപിള്ള. സഞ്ചയനം 17ന് രാവിലെ 8 ന്.
May 09, 2026
പി.സി.ജെയിംസ്
മുഹമ്മ: പട്ടാറ പള്ളിവാതുക്കൽ സാൻവ്യൂവിൽ പി.സി.ജെയിംസ് (ജയിംസ് കുട്ടി -66) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് മുഹമ്മ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. ഭാര്യ: സിസിമോൾ . മക്കൾ: അലക്സ് ജെ. പട്ടാറ (ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, എറണാകുളം ), മാത്യു ജെ.പട്ടാറ (ബിസിനസ്), ടോണി ജെ.പട്ടാറ (ബംഗളൂരൂ ടി.സി.എസ് ) . മരുമക്കൾ: എലിസബത്ത് ടി.ഡൊമിനിക് , റിയ കുരുവിള , റോസ് മേരി കുര്യൻ .
May 09, 2026
ഉണ്ണിക്കൃഷ്ണപിള്ള
കറ്റാനം: കണ്ണമത്ത് കൊട്ടാരത്തിൽ ഉണ്ണിക്കൃഷ്ണപിള്ള (81) നിര്യാതനായി. ഭാര്യ : മീനാക്ഷിയമ്മ. മകൾ: അർച്ചന ഉണ്ണികൃഷ്ണൻ. മരുമകൻ: രഞ്ജിത് ആർ. നായർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7 ന്.
May 09, 2026
ആത്തിക്ക ഉമ്മ
അമ്പലപ്പുഴ: തകഴി കുന്നുമ്മ തോട്ടക്കാട്ടു വീട്ടിൽ പരേതനായ ഷംസുദ്ധീന്റെ ഭാര്യ ആത്തിക്ക ഉമ്മ (85 ) നിര്യാതയായി.ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് കുന്നുമ്മ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ : പരേതനായ നൗഷാദ്, അനസ്, റൂബൈദ, സഫിയത്ത് , സൂദ, റൂബിയ, ഷീജ .
May 09, 2026
വാഹനാപകടത്തിൽ പരിക്കേറ്റ വൃദ്ധ മരിച്ചു
ചേർത്തല :വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. വയലാർ കളവംകോടം ഇല്ലിത്തറ പുരുഷോത്തമന്റെ ഭാര്യ ശാരദ (77) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 7.30ഓടേ കളവംകോടം ക്ഷേത്രത്തിന് സമീപം ഇരുചക്രവാഹനമിടിച്ചായിരുന്നു അപകടം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശാരദയെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ മരിച്ചു.മക്കൾ:അനീഷ്ലാൽ,പരേതനായ അമൃത് ലാൽ.മരുമക്കൾ:ആതിര,സലി.സഞ്ചയനം 14ന് രാവിലെ 9.30ന്.
May 09, 2026
പി.എം.ജോസഫ്
പുന്നമട : പുത്തൻപുരയ്ക്കൽ പി.എം ജോസഫ് (ബേബിച്ചൻ - 75) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് പുന്നമട സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ : ആനിമ്മ. മക്കൾ: ജെസ്സി ബിപിൻ (യു.കെ), ജാൻസി സിറിൾ (അയർലൻഡ് ), ജിൻസി ജോജി.
May 09, 2026
ഉത്തമൻ പിള്ള
അമ്പലപ്പുഴ: തകഴി കേളമംഗലം പള്ളത്തു വീട്ടിൽ ഉത്തമൻ പിള്ള (99) നിര്യാതനായി . ഭാര്യ: പരേതയായ ജഗദമ്മ. മക്കൾ :നാഗമ , മല്ലിക ,ശ്രീകുമാർ. മരുമക്കൾ: ശിവൻകുട്ടി , ശിവരാജൻ, സിന്ധു ശ്രീകുമാർ. സഞ്ചയനം14 ന് രാവിലെ 9.30ന്.
May 09, 2026
എ.കെ.പൊന്നമ്മ
ഹരിപ്പാട് : പിലാപ്പുഴ കാർത്തിക നിവാസിൽ എ.കെ.പൊന്നമ്മ (95) നിര്യാതയായി. സംസ്കാരം ഗുജറാത്ത് സബർമതിയിൽ നടത്തി. സഹോദരങ്ങൾ : എ.കെ.സരോജിനിയമ്മ, എ.കെ.സരസ്വതി അമ്മ, എ.കെ.ലീലാഭായ്, പരേതരായ സി.ഗോപിനാഥ്, സി. മുരളീധരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന് ഗുജറാത്ത് സബർമതിയിൽ.
May 07, 2026
തങ്കമണി
നീലികുളം: കുന്നേത്ത് തെക്കേതറ തങ്കമണി (61) നിര്യാതയായി. ഭർത്താവ്: പ്രശാന്തൻ. മക്കൾ: സന്തോഷ്, സജിത, സുരേഷ്. മരുമക്കൾ: ജയ, മണിക്കുട്ടൻ, വിജയലക്ഷ്മി. സഞ്ചയനം: ബുധനാഴ്ച രാവിലെ 8 ന്.
May 07, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY