തിരുവനന്തപുരത്ത്  അടിയന്തരമായി വിമാനം ഇറക്കി,  ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് രണ്ട് പൈലറ്റുമാരും പുറത്തിറങ്ങി, ശേഷം  പുറപ്പെട്ടത് മണിക്കൂറുകൾ വൈകി 

Wednesday 29 March 2023 9:21 AM IST

ശംഖുംമുഖം: ബംഗളൂരുവിൽ നിന്ന് മാലദ്വീപിലേക്ക് പുറപ്പെട്ടെ ഇൻഡിഗോ വിമാനം തിരുവനന്തപുരത്തിറക്കി. 142 യാത്രക്കാരുമായി ഇന്നലെ ഉച്ചയ്ക്ക് ശേഷം ബംഗളൂരുവിൽ നിന്ന് വിമാനം ടേക്ക് ഓഫ് നടത്തിയ ശേഷമാണ് മാലദ്വീപ് എയർപോർട്ടിലെ റൺവേ താത്ക്കാലികമായി അടച്ച വിവരം പൈലറ്റിന് ലഭിക്കുന്നത്. ലാൻഡിംഗിനിടെ ടയർ പൊട്ടിത്തെറിച്ചത് കാരണം വിമാനം മാറ്റുന്ന ജോലികൾ ആവശ്യമായതിനാലാണ് റൺവേ അടച്ചത്.

എയർ ട്രാഫിക് കൺട്രോളിന്റെ അനുമതിയോടെ വിമാനം ലാൻഡിംഗ് കഴിഞ്ഞെങ്കിലും ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് പൈലറ്റും കോ- പൈലറ്റും വിമാനത്തിൽ നിന്ന് പുറത്തിറങ്ങി. എയർലൈൻസ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് മറ്റൊരു പൈലറ്റും കോ- പൈലറ്റും രാത്രി ഏഴോടെയാണ് വിമാനം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്.

Advertisement
Advertisement