അമ്മൂമ്മയുടെ സ്വർണമാല കട്ടെടുത്ത് മുക്കുപണ്ടം പകരം വച്ച ചെറുമകൻ അറസ്റ്റിൽ, പിടിയിലായ  26കാരൻ  നിരവധി കേസുകളിലെ പ്രതി

Wednesday 29 March 2023 9:46 AM IST

ഹരിപ്പാട്: മുക്കുപണ്ടം പകരംവച്ച് അമ്മൂമ്മയുടെ സ്വർണമാല മോഷ്ടിച്ച കേസിൽ ചെറുമകൻ അറസ്റ്റിൽ. പള്ളിപ്പാട് തെക്കേക്കര കിഴക്കതിൽ ശ്രുതിഭവനത്തിൽ സുധീഷിനെയാണ് (26) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 26നാണ് സംഭവം നടന്നത്.

രാത്രിയിൽ വീട്ടിലെ ഹാളിൽ തറയിൽ ഉറങ്ങിക്കിടന്നിരുന്ന അമ്മൂമ്മ പൊന്നമ്മയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല കളവ് പോയെന്ന വീട്ടുകാരുടെ പരാതിയിലാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുധീഷിനെ സംശയത്തെത്തുടർന്ന് പൊലീസ് ചോദ്യം ചെയ്‌പ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്.

പള്ളിപ്പാട് ഭാഗത്തു നിന്നാണ് സുധീഷിനെ പിടികൂടിയത്. ഹരിപ്പാട് സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണ് സുധീഷ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഹരിപ്പാട് എസ്.എച്ച്.ഒ ശ്യാംകുമാർ, എസ്.ഐമാരായ ശ്രീകുമാർ, ഷൈജ, സുജിത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement